എടക്കര : കോവിഡ് കേന്ദ്രങ്ങൾ പ്രവത്തിപ്പിക്കുന്നതിൽ അലംഭാവം കാട്ടുന്ന ഗ്രാമപ്പഞ്ചായത്തുകൾക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. ന്യൂനപക്ഷ മോർച്ച നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ക്വാറന്റീൻ സൗകര്യങ്ങൾക്കായി ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ഏറ്റെടുത്ത പല കെട്ടിടങ്ങളും തുറന്നിട്ടില്ല. തുറന്ന് പ്രവർത്തിച്ച ചില ലോഡ്ജുകൾ ഉടമകളും പഞ്ചായത്തധികൃതരും ഒത്തുകളിച്ച് പൂട്ടിയിട്ടിരിക്കുകയാണ്. ക്വാറന്റീൻ നടത്തിപ്പിനായി താലൂക്ക് അടിസ്ഥാനത്തിൽ അധികൃതരെ ചുമതലപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി അജി തോമസ് ഉദ്ഘാടനംചെയ്തു. പോൾസൺ അധ്യക്ഷത വഹിച്ചു. ഷാജി ജോർജ്, ലത്തീഫ്, എം.എസ്. ആന്റണി, പ്രിയ ഷാജി എന്നിവർ പ്രസംഗിച്ചു.