എടക്കര : ബാർബർമുക്കിലെ വീട്ടിൽ അതിക്രമിച്ച് കയറി കുടുംബാംഗങ്ങളെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾക്കെതിരേ കേസ്. നല്ലംതണ്ണി ചെമ്പയിൽ സക്കീറിനെതിരെയാണ് എടക്കര പോലീസ് കേസ് എടുത്തത്. ബാർബർമുക്ക് പൂവക്കുണ്ടിൽ അഷറഫ് (45), ഭാര്യ സക്കീന (38), മകൾ ഫമിത (13) എന്നിവരെയാണ് ഇയാൾ അക്രമിച്ച് പരിക്കേൽപ്പിച്ചത്. വീടിന്റെ ജനൽ, കാറിന്റെ ഗ്ലാസ് എന്നിവയും അടിച്ച് തകർത്തിരുന്നു.