എടക്കര : വഴിക്കടവ് ആറാട്ടുപടി - സാന്ത്വനം റോഡ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി. ഉഷ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി. സാവിത്രി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപ്പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് 15 ലക്ഷം രൂപ ചെലവിലാണ് റോഡ് പണിതത്. വിനയൻ, മണികണ്ഠൻ, മനോജ് കുമാർ, അൻവർ ബാബു എന്നിവർ പ്രസംഗിച്ചു.