എടക്കര : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ ഏകദിന ഉപവാസം എടക്കരയിൽ ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ് ഉദ്ഘാടനംചെയ്തു. തോപ്പിൽ ബാബു, ആര്യാടൻ ഷൗക്കത്ത്, പി. പുഷ്പവല്ലി, പാനായിൽ ജേക്കബ്, എ. ഗോപിനാഥൻ, ഒ.ടി. ജയിംസ് തുടങ്ങിയവർ പ്രസംഗിച്ചു. സമാപനസമ്മേളനം വി.എസ്. ജോയ് ഉദ്ഘാടനംചെയ്തു.