എടക്കര : നാടൻവിത്തുകളുടെ വിൽപ്പനയ്ക്കായി ഞാറ്റുവേലച്ചന്ത ഒരുക്കി. വിത്തുകളുമായി നിരവധി കർഷകർ കൃഷിഭവനിൽ ഒരുക്കിയ ചന്തയിലെത്തി.

വയമ്പ്, ചിറ്റമൃത്, തുളസി, കസ്തൂരിമഞ്ഞൾ, മാങ്ങാ ഇഞ്ചി, സപ്പോട്ട, കറിവേപ്പ്, വിവിധ കുരുമുളകുകൾ തെങ്ങ്, കവുങ്ങ്, മാവ്, തുടങ്ങിയവയുടെ വിത്തുകളും തൈകളുമാണ് എത്തിച്ചത്. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരമാണ് ഇക്കോഷോപ്പിന്റെ സഹായത്തോടെ ചന്ത ഒരുക്കിയത്. ഉദിരകുളം ജോസഫ്, സുന്ദരരാജൻ, തോമസുകുട്ടി, വത്സ, കോമളവല്ലി രാധാകൃഷ്ണൻ, കൊച്ചുമോൾ ജോൺസൺ, റഹിം കരുനെച്ചി തുടങ്ങിയവർ വിത്തുകൾ എത്തിച്ചു. ആദ്യവിൽപ്പന പഞ്ചായത്ത് പ്രസിഡന്റ് ആലീസ് അമ്പാട്ട് നിർവഹിച്ചു.

വൈസ് പ്രസിഡന്റ് കബീർ പനോളി, അസിസ്റ്റന്റ്‌ കൃഷി ഓഫീസർ സതീഷ്, കൃഷി അസിസ്റ്റന്റ് ശ്രീജയ് എന്നിവർ പ്രസംഗിച്ചു.

പൂക്കോട്ടുംപാടം : അമരമ്പലം കൃഷിഭവൻ ഞാറ്റുവേലച്ചന്ത തുടങ്ങി. ചന്തയിലൂടെ വിത്തുകളും തൈകളും വേപ്പിൻപിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ്, മറ്റ് ജൈവവളങ്ങൾ എന്നിവയും വിതരണം നടത്തുന്നുണ്ട്. അമരമ്പലം കൃഷിഭവനു സമീപം തുടങ്ങിയ ചന്ത പഞ്ചായത്ത് പ്രസിഡന്റ് മുനീഷ കടവത്ത് ഉദ്ഘാടനംചെയ്തു. സുരേഷ്‌കുമാർ കളരിക്കൽ അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗങ്ങളായ ഗംഗാദേവി ശ്രീരാഗം, പാറയ്ക്കൽ സുധാമണി, കൃഷി ഓഫീസർ വി.എം. സമീർ എന്നിവർ പ്രസംഗിച്ചു.

എടവണ്ണ : കൃഷിഭവന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ബസ്‌സ്റ്റാൻഡ് പരിസരത്ത് ഞാറ്റുവേലച്ചന്ത നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബി.വി. ഉഷാ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ. അഹമ്മദ് കുട്ടി അധ്യക്ഷതവഹിച്ചു. അംഗം ഇ.എ. കരീം, കൃഷി വകുപ്പുദ്യോഗസ്ഥരായ എ. ഷീന, കെ. മധു എന്നിവർ പ്രസംഗിച്ചു.