എടക്കര : മൂത്തേടത്ത് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പ്രകോപനപരമായ രീതിയിൽ മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താൻ പോലീസ് തയ്യാറാകണമെന്ന് ബി.ജെ.പി. ന്യൂനപക്ഷമോർച്ച സംസ്ഥാന ജനറൽസെക്രട്ടറി അജി തോമസ് ആവശ്യപ്പെട്ടു. പ്രതികളെ രക്ഷിക്കാൻ പോലീസ് തിടുക്കംകാട്ടുന്നതായും അദ്ദേഹം ആരോപിച്ചു.