എടക്കര : മൂത്തേടത്ത് കൊലവിളിയുമായി പ്രകടനം നടത്തി അക്രമത്തിന് ആഹ്വാനംചെയ്ത ഡി.വൈ.എഫ്.ഐ. പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും യൂത്ത് ലീഗും എടക്കര പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നടത്തിയ മാർച്ച് എം.എസ്.എഫ്. ദേശീയ പ്രസിഡന്റ് ടി.പി. അഷറഫ് അലി ഉദ്ഘാടനംചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സി.എച്ച്. അബ്ദുൾകരീം, അൻവർ ഷാഫി, നാസർ കാങ്കട, സത്താർ മാഞ്ചേരി, ഇർഷാദ്, ടി.പി. ഷെരീഫ് മുതലായവർ നേതൃത്വം നല്കി.

യൂത്ത് കോൺഗ്രസ് മാർച്ച് കെ.പി.സി.സി. അംഗം വി.എസ്. ജോയി ഉദ്ഘാടനംചെയ്തു. ഷാജഹാൻ പായിമ്പാടം അധ്യക്ഷത വഹിച്ചു.

ഹാരിസ് ബാബു ചാലിയാർ, ബാബു തോപ്പിൽ, ഒ.ടി. ജയിംസ്, ഉസ്മാൻ മൂത്തേടം, എ.പി. അർജുനൻ, അസീസ്, വിനോദ് കരിമ്പനയ്ക്കൽ, ജൂഡി തോമസ്, എം.എ. മുജീബ്, അനീഷ് കുമാർ, റാഫി എന്നിവർ പ്രസംഗിച്ചു.