എടക്കര : രേഖകളില്ലാതെ ലോറിയിൽ കൊണ്ടുവന്ന 26 ടൺ ഇരുമ്പ് സ്‌ക്രാപ്പ് നിലമ്പൂർ ഇന്റലിജൻസ് സ്‌ക്വാഡ് വിഭാഗം പിടികൂടി. 1,97,000 രൂപ നികുതി ഈടാക്കി വാഹനം വിട്ടുനല്കി. കണ്ണൂരിൽനിന്ന്‌ കൊപ്പത്തേക്ക് കൊണ്ടുവന്ന ചരക്കാണ് പെരിന്തൽമണ്ണയ്ക്ക് സമീപം പിടികൂടിയത്. ഇന്റലിജൻസ് ഓഫീസർ സി. ബ്രിജേഷ്, രമാ നന്ദൻ, അബ്ദുൾകരിം, ഉമ്മർ ഫാറൂഖ്, യഹിയ എന്നിവർചേർന്നാണ് കള്ളക്കടത്ത് പിടികൂടിയത്.