എടക്കര : വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ച പഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിരേ എടക്കരയിൽനടന്ന അവകാശസമരം ഗ്രാമപ്പഞ്ചായത്തംഗം എം.കെ. ചന്ദ്രൻ ഉദ്ഘാടനംചെയ്തു.

വഴിയോര കച്ചവട തൊഴിലാളി യൂണിയ(സി.ഐ.ടി.യു.)ന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ആബിദ് പാറപ്പുറം അധ്യക്ഷതവഹിച്ചു.

സന്തോഷ് കപ്രാട്ട്, അജയ് കുമാർ, സജി പാലേമാട് എന്നിവർ പ്രസംഗിച്ചു.