എടക്കര : തേൻ ശേഖരിക്കുന്നതിനിടയിൽ മരത്തിൽനിന്ന് വീണുമരിച്ച അപ്പൻകാപ്പ് കോളനിയിലെ വിനോദിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുക വനംവകുപ്പ് അധികൃതർ കൈമാറി. 2019 ഏപ്രിലിലാണ് വിനോദ് മരിച്ചത്. യൂണൈറ്റഡ് ഇൻഡ്യ ഇൻഷുറൻസുമായി സഹകരിച്ചാണ് തുക നല്കിയത്.

ഡി.എഫ്.ഒ. വർക്കാഡ് യോഗേഷ് നീലകണ്ഠ് തുക കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ജോൺ, എ.സി.എഫ്. ജോസ് മാത്യു, റെയ്ഞ്ച് ഓഫീസർ നിഷാൽ പുളിക്കൽ, അജിൽ ദേവ്, വാർഡംഗം രവീന്ദ്രൻ, ഊര് മൂപ്പൻ കൃഷ്ണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.