എടക്കര : നാടുകാണിച്ചുരത്തിൽ മരംവീണ് വാഹനഗതാഗതം ഒരു മണിക്കൂർ തടസ്സപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെയാണ് സംസ്ഥാന അതിർത്തിക്ക് സമീപം മരം കടപുഴകിവീണത്. നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷനിലെ െഡപ്യൂട്ടി റെയ്ഞ്ചർ ജോൺസൺ, പൊതുപ്രവർത്തകരായ മുഹമ്മദാലി, മുത്തു, നൗഷാദ് വല്ലാഞ്ചിറ എന്നിവർചേർന്നാണ് തടസ്സങ്ങൾ നീക്കിയത്.