എടക്കര : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് റീസൈക്കിൾ കേരള പദ്ധതിയിലൂടെ എടക്കരയിൽനിന്ന് സമാഹരിച്ചത് 1,35,120 രൂപ.

ഡി.വൈ.എഫ്.ഐ. മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീടുകളിൽനിന്ന് പഴയ പത്രങ്ങൾ ഉൾപ്പെടെയുളള സാധനങ്ങൾ സമാഹരിച്ച് വിറ്റ് പണം കണ്ടെത്തിയത്. പദ്ധതിയിലേക്ക് പശു, ആട്, പാൽ, കട്ടിലുകൾ, ബൈക്ക് മുതലായവ ലഭിച്ചിരുന്നു. എടക്കരയിൽനടന്ന ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് പി. ഷബീർ തുക ഏറ്റുവാങ്ങി. സനൽ പാറലി, പി.കെ. ജിഷ്ണു, സി.പി. റഷാദ്, ടി.പി. മനു, മുഹമ്മദ് നിയാസ്, അനിൽ എന്നിവർ പ്രസംഗിച്ചു.