എടക്കര: സ്വന്തമായി സ്ഥലം ഇല്ലാത്ത ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഫ്ലാറ്റ് പണിയാനായി പഞ്ചായത്ത് അംഗം 11 സെന്റ് സ്ഥലം സൗജന്യമായി നൽകി. എടക്കര പഞ്ചായത്ത് ഏഴാംവാർഡ് അംഗം കാട്ടുകണ്ടൻ ആയിശക്കുട്ടിയാണ് സ്ഥലം നൽകിയത്.
ഉണിച്ചന്തയിലുള്ള സ്ഥലത്തിന്റെ രേഖകൾ പഞ്ചായത്ത് ഓഫീസിൽനടന്ന ചടങ്ങിൽ പ്രസിഡന്റ് ആലീസ് അമ്പാട്ടിന് ആയിശക്കുട്ടി കൈമാറി. അംഗങ്ങളായ കബീർ പനോളി, കപ്രാട്ട് സന്തോഷ്, എം.കെ. ചന്ദ്രൻ, വില്യംസ്, ഖാദർ മണക്കാട്, ദീപ ഹരിദാസ്, സരള രാജപ്പൻ മുതലായവർ പ്രസംഗിച്ചു.