എടക്കര: അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ വ്യാപാര സമുച്ചയം വ്യാഴാഴ്ച ഉദ്ഘാടനംചെയ്യുന്നതിനെതിരേയും പഞ്ചായത്തിനെ കടക്കെണിയിൽപ്പെടുത്തിയ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചും വ്യാഴാഴ്ച സി.പി.എം. ടൗണിൽ മനുഷ്യച്ചങ്ങലതീർക്കും. വൈകീട്ട് അഞ്ചിനാണ് പരിപാടി.
കെട്ടിടത്തിൽ വൈദ്യുതി, വെള്ളം, ലിഫ്റ്റ്, ശുചിമുറികൾ എന്നീ സൗകര്യങ്ങളും ബസ് കാത്തിരിക്കുന്നവർക്കുള്ള ഇരിപ്പിടങ്ങളും ഇല്ല. പാർക്കിങ് സ്ഥലത്ത് ചെളിവെള്ളം കെട്ടിക്കിടക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.
ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. യു. ഗിരീഷ് കുമാർ, പി. മോഹനൻ, എം.കെ. ചന്ദ്രൻ, സോമൻ പാറലി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.