എടക്കര: എടക്കരയിൽ പുതിയതായി പണിത ഇന്ദിരാഗാന്ധി ബസ് ടെർമിനൽ കം ഷോപ്പിങ് കോപ്ലക്സ് വ്യാഴാഴ്ച രാഹുൽഗാന്ധി എം.പി. ഉദ്ഘാടനംചെയ്യും. പതിനൊന്നിന് നടക്കുന്ന പരിപാടിയിൽ പി.വി. അൻവർ എം.എൽ.എ. അധ്യക്ഷത വഹിക്കും.
കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപറേഷനിൽനിന്ന് അഞ്ച് കോടി 40 ലക്ഷം രൂപ വായ്പ എടുത്താണ് വ്യാപാര സമുച്ചയം നിർമിച്ചത്. പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് അമ്പാട്ട്, അംഗങ്ങളായ അബ്ദുൾഖാദർ, ആയിശക്കുട്ടി, അൻസാർ ബീഗം, സരള രാജപ്പൻ, കവിത ജയപ്രകാശ്, ദീപ ഹരിദാസ് എന്നിവർ പങ്കെടുത്തു.