എടക്കര: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ എടക്കര പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. കൂലികുടിശ്ശിക ഉടൻ വിതരണംചെയ്യുക, മസ്റ്റർറോൾ തയ്യാറാക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, തൊഴിലാളികളോടുള്ള വിവേചനം അവസാനിപ്പിക്കുക. തൊഴിൽസമയം 9.30 മുതൽ നാലുവരെ ആക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.
ജില്ലാ വൈസ് പ്രസിഡന്റ് ഉഷ സന്തോഷ് ഉദ്ഘാടനംചെയ്തു. സന്തോഷ് കപ്രാട്ട്, ഉഷ രാജൻ, ഷൈനി പാലക്കുഴി എം.കെ. ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ടൗണിൽനടന്ന പ്രകടനത്തിന് അജി സുനി, സുലൈഖ, കൗസല്യ മുതലായവർ നേതൃത്വംനല്കി.