എടക്കര: ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥി സംഘടന മഷിത്തണ്ടിന്റെ നേതൃത്വത്തിൽ പ്ലസ് ടു വിദ്യാർഥികൾക്കായി നടത്തിയ കരിയർ ഗൈഡൻസ് ക്ലാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുഗതൻ ഉദ്ഘാടനംചെയ്തു. അബ്ദുറഹ്‌മാൻ കല്ലേങ്ങര അധ്യക്ഷതവഹിച്ചു.
ഒ.ടി. ജയിംസ്, സെറീന മുഹമ്മദാലി, യു. ഗിരീഷ് കുമാർ, റസാഖ് എരഞ്ഞിക്കൽ, ടി.ടി. നാസർ, അനിൽ ലൈലാക്, പ്രിൻസിപ്പൽ ബി. നാരായണ, കെ. റഷീദലി, ഷൈനി പാലക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു. പരിശീലകൻ കെ. വഹാബ് ക്ലാസ്സെടുത്തു.