എടക്കര: പനമ്പറ്റ ധർമ്മശാസ്താ ഭജനമഠത്തിൽ വാർഷികവും ആദ്ധ്യാത്മിക അന്തര്യോഗവും തിങ്കളാഴ്ചതുടങ്ങും. ഒൻപതിന് പുന്നപ്പാല ശങ്കരാശ്രമം സ്വാമി പരമാനന്ദപുരി, കെ.ആർ. ഭാസ്കരൻ പിള്ള, മഞ്ഞപ്ര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി പൂർണാനന്ദ തീർഥപാദർ എന്നിവർ പ്രഭാഷണംനടത്തും. രാത്രി എട്ടിന് കലാ പരിപാടികൾ. ചൊവ്വാഴ്ച ഒൻപതിന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് പരമേശ്വരൻ ഉദ്ഘാടനംചെയ്യും. പത്തിന് സ്വാമി ആത്മസ്വരൂപാനന്ദ, സ്വാമി ഡോ. ധർമ്മാനന്ദ, ദേവകി ടീച്ചർ എന്നിവർ പ്രഭാഷണം നടത്തും. രാത്രി 8.30-ന് തിരുവനന്തപുരം ഡാൻസ് അക്കാദമിയുടെ ’കർണഭാരതം’ നൃത്തസംഗീത നാടകവും നടക്കും.