എടക്കര: അറണാടംപാടം സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ നടന്ന ഓർമപ്പെരുനാൾ സമാപിച്ചു. കുർബാനക്ക് ഫാ. എൽദോസ് ചീരകത്തോട്ടം കാർമ്മികനായി. പ്രദക്ഷിണം, മധ്യസ്ഥ പ്രാർഥന, നേർച്ചസദ്യ എന്നിവയും ഉണ്ടായിരുന്നു.

ആഘോഷങ്ങൾക്ക് ഫാ. ജെറിൻ തട്ടുപറമ്പിൽ, തോമസ് തെക്കേക്കുറ്റ്, ജോൺസൺ നെടുംകടവിൽ ഏലിയാസ് മുതുകാട്ടിൽ, മാത്യു പറമ്പക്കാട്ട്, എൻ.ജെ. ജോർജ്, വി.കെ. ചെറിയാൻ, ഷൈല ചെറിയാൻ എന്നിവർ നേതൃത്വം നൽകി.