എടപ്പാൾ: ഭഗവദ്ഗീത പഠിപ്പിക്കുന്നത് ഒരു മതത്തിന്റെയും പ്രമാണമല്ലെന്നും ശാന്തിയും സമാധാനവുമാണെന്നും സിനിമാ സംവിധായകൻ അലി അക്ബർ പറഞ്ഞു. എടപ്പാളിൽ രണ്ടാമത് തത്വമസ്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ടി.കെ. വിജയൻ അധ്യക്ഷനായി. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ കവി എസ്. രമേശൻ നായരെയും നാടൻപാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറത്തെയും ചടങ്ങിൽ ആദരിച്ചു. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി പി.എം. മനോജ് എമ്പ്രാന്തിരി, മണി എടപ്പാൾ, കെ.പി. സുബ്രഹ്മണ്യൻ, കൃഷ്ണാനന്ദ്, ടി.വി. സദാനന്ദൻ, സി.ടി. അർജുൻ, പി.പി. രാജേശ്വരി, കെ.ആർ. ശിവദാസ്, എം.പി. വാസുദേവൻ എന്നിവർ പ്രസംഗിച്ചു.