ഒതുക്കുങ്ങൽ: കിണറ്റിൽവീണ പശുവിനെ നാട്ടുകാരുടെ സഹായത്തോടെ അഗ്നിരക്ഷാസേന രക്ഷിച്ചു. ഒതുക്കുങ്ങൽ ഇഹ്‌യാഹുസ്സുന്ന അറബിക് കോളേജിന്റെ കിണറ്റിലാണ് ബുധനാഴ്ച രാവിലെ പശു വീണത്. കാവുങ്ങൽപറമ്പിൽ ഷറഫലിയുടേതാണ് പശു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ട്രോമാകെയർ അംഗങ്ങളും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്നാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. മലപ്പുറത്തുനിന്ന് അസി.സ്റ്റേഷൻ ഓഫീസർ പി. പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഫയർമാൻ ഡ്രൈവർ ടി.പി. പ്രശാന്ത്, പി. മുഹമ്മദ് ഷിബിൻ എന്നിവർ കിണറ്റിലിറങ്ങി ബെൽറ്റിട്ട് പശുവിനെ പുറത്തെടുത്തു. 20 അടിയോളം വെള്ളമുള്ളതാണ് കിണർ.