വണ്ടൂർ: വിദ്യാലയം പ്ലാസ്റ്റിക്‌ മുക്തമാക്കാൻ വിത്യസ്തമായൊരു വഴിയൊരുക്കി വണ്ടൂർ വി.എം.സി. ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റ്.

വിദ്യാലയവളപ്പിൽ മിഠായിക്കവറുകളും കവർ ഐസ് അവശിഷ്ടങ്ങളും നിറയാൻ തുടങ്ങിയതോടെ കുട്ടികളെക്കൊണ്ടുതന്നെ മാലിന്യം ഒറ്റ കേന്ദ്രത്തിലെത്തിക്കാനുള്ള നീക്കമാണ് നടത്തിയത്. വിദ്യാലയവളപ്പിൽനിന്ന് കൂടുതൽ മാലിന്യം ശേഖരിക്കുന്നവർക്ക് സമ്മാനങ്ങൾ പ്രഖ്യാപിച്ചു. ബിരിയാണി മുതൽ സിനിമാടിക്കറ്റ് വരെയായിരുന്നു സമ്മാനപ്പട്ടികയിലെ ഇനങ്ങൾ. ഇതോടെ മാലിന്യം നീക്കാൻ കുട്ടികൾ മത്സരിച്ചു. പന്ത്രണ്ടേക്കറിലധികമുള്ള വിദ്യാലയവളപ്പ് രണ്ടു മണിക്കൂറിനകം പ്ലാസ്റ്റികിൽനിന്ന് മോചനം നേടി. ശേഖരിച്ച മാലിന്യം പിന്നീട് പഞ്ചായത്തിനു കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സാജിത സമ്മാനങ്ങൾ വിതരണംചെയ്തു.