തിരൂർ: സി.ഐ.ടി.യു. ജില്ലാസമ്മേളനം തൊഴിലാളി റാലിയോടെ തുടങ്ങി. നൂറുകണക്കിന് തൊഴിലാളികൾ അണിചേർന്ന റാലി നഗരംചുറ്റി പൂങ്ങോട്ടുകുളത്ത് സമാപിച്ചു.

റാലിക്ക് കൂട്ടായി ബഷീർ, വി. ശശികുമാർ, വി.പി. സഖറിയ, കെ. രാംദാസ്, സി. വിജയലക്ഷ്മി, കെ.വി. പ്രസാദ്, വി.പി. സോമസുന്ദരൻ എന്നിവർ നേതൃത്വംനൽകി.

പൊതുസമ്മേളനം മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനംചെയ്തു. ഇന്ത്യയിൽ മോദി സർക്കാരിന്റെ വികലമായ സാമ്പത്തികനയം കാരണം ലക്ഷക്കണക്കിന് ചെറുകിട സംരംഭങ്ങൾ പൂട്ടിയെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. സി.ഐ.ടി.യു. ജില്ലാപ്രസിഡന്റ് ജോർജ് കെ. ആൻറണി അധ്യക്ഷതവഹിച്ചു.

സി.കെ. ശശീന്ദ്രൻ എം.എൽ.എ, കൂട്ടായി ബഷീർ, വി. ശശികുമാർ എന്നിവർ പ്രസംഗിച്ചു.

തിങ്കളാഴ്ച രാവിലെ പത്തിന് വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിൽ പ്രതിനിധിസമ്മേളനം സി.ഐ.ടി.യു. ദേശീയ സെക്രട്ടറി പി. നന്ദകുമാർ ഉദ്ഘാടനംചെയ്യും. വൈകീട്ട് അഞ്ചിന് തകർന്നടിയുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ എന്ന വിഷയത്തിൽ ടൗൺഹാൾ പരിസരത്ത് സെമിനാർ നടക്കും. 29-ന് വൈകീട്ട് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.