മേലാറ്റൂർ: ക്രിസ്മസിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. വൈവിധ്യമാർന്ന നക്ഷത്രങ്ങളുടെ കലവറയൊരുക്കിയാണ് ക്രിസ്മസ് വിപണി സജീവമാക്കിയിരിക്കുന്നത്.

എൽ ഇ.ഡി സ്റ്റാർ മുതൽ വിവിധ കളറുകളിലുള്ള വ്യത്യസ്ത മോഡലുകളിലുള്ള നക്ഷത്രങ്ങൾവരെ വിപണിയിൽ എത്തിയിട്ടുണ്ട്. ചൈനീസ് പേപ്പർ മാത്രം ഉപയോഗിച്ചാണ് നിർമാണം.

200 രൂപ മുതൽ 250 വരെയാണ് പുതിയ മോഡലുകൾക്ക് വില. ഒറ്റക്കളർ നക്ഷത്രങ്ങൾക്കാണ് ആവശ്യക്കാർ ഏറെയും.പത്ത് രൂപ മുതൽ 300 രൂപ വരെ വില വരുന്ന നക്ഷത്രങ്ങൾ ലഭ്യമാണ്. ഇവയ്ക്കുപുറമേ സാന്താക്ലോസിന്റെ മുഖംമൂടിയും ക്രിസ്മസ്ട്രീയും വിപണിയിൽ എത്തിയിട്ടുണ്ട്. ജി.എസ്.ടി. കാരണം നക്ഷത്രവിപണിയിൽ വിലയും വലിയതോതിൽ ഉയർന്നിട്ടുണ്ട്.