മലപ്പുറം: ബാലവകാശസംരക്ഷണ ബോധവത്കരണം ലക്ഷ്യമാക്കി സഹോദരങ്ങളുടെ കണ്ണുകെട്ടി സെക്കിൾ യാത്ര. വെള്ളിയഞ്ചേരി ഹാർവെസ്റ്റ് പബ്ലിക് സ്‌കൂളിലെ ഒമ്പതാംകാസ് വിദ്യാർഥി ആദ്യ റജി, ആറാംക്ലാസ് വിദ്യാർഥി ആദിത്ത് റജി എന്നിവരാണ് കണ്ണുകെട്ടി സൈക്കിൾ യാത്ര നടത്തിയത്.

കളക്ടർ ജാഫർ മാലിക് ഫ്ലാഗ് ഓഫ് ചെയ്തു. കളക്ടറുടെ വസതിയിൽനിന്ന് തുടങ്ങിയ സവാരി കളക്ടറേറ്റു കവാടത്തിൽ സമാപിച്ചു. ചൈൽഡ് ലൈൻ, മലയിൽ മാജിക് അക്കാദമി, ഹാർവെസ്റ്റ് പബ്ലിക് സ്‌കൂൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചൈൽഡ് ലൈൻ ജില്ലാ കോ ഓർഡിനേറ്റർ സി.പി. സലിം, അൻവർ കാരക്കാടൻ തുടങ്ങിയവർ പങ്കെടുത്തു.