ചേലേമ്പ്ര : കോവിഡ് വ്യാപനവും കൂടുതൽപ്പേർ സമ്പർക്കപ്പട്ടികയിലുമുള്ള ചേലേമ്പ്രയിൽ സ്ഥിതികൾ വിലയിരുത്താനായി ഓൺലൈനിൽ സർവകക്ഷിയോഗം ചേർന്നു. യോഗം പി. അബ്ദുൾഹമീദ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. ആരോഗ്യപ്രവർത്തകർ ഏറ്റവുംനന്നായി പ്രവർത്തിക്കുന്നുണ്ടെന്നും അവർക്കാവശ്യമായ കൂടുതൽ പിന്തുണ എല്ലാ ഭാഗത്തുനിന്നും നൽകുകയാണ് ഇപ്പോൾ നമ്മുടെ കടമയെന്നും എം.എൽ.എ. യോഗത്തെ ഓർമിപ്പിച്ചു.

യോഗത്തിൽ കെ. ശശിധരൻ (സി. പി.എം. ) , സി. ഹസ്സൻ (മുസ്‌ലിംലീഗ്) , വി. ഗോപിനാഥ് (കോൺഗ്രസ്), യു. ഷാജി ( സി.പി. ഐ), കെ. വേണുഗോപാൽ (ബി. ജെ.പി.), സുനിൽകുമാർ (എൻ.സി. പി.), ഉണ്ണി അണ്ടിശ്ശേരി (കേരള കോൺഗ്രസ് മാണി), ശ്രീധരൻ (ആർ.എസ്.പി. ) ബ്ലോക്ക് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ കെ.പി. അമീർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജമീല മാന്ത്രമ്മൽ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻമാർ , ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.