ചേലേമ്പ്ര : ചേലേമ്പ്രയിൽ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്തയാൾക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അവിടെയെത്തിയ മുന്നൂറോളം പേരോട് നിരീക്ഷണത്തിൽ പോകാൻ അധികൃതർ നിർദേശിച്ചു.

വെള്ളിയാഴ്ചയാണ് കാവന്നൂർ സ്വദേശിയായ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ സമ്പർക്കപ്പട്ടിക പരിശോധിച്ചപ്പോഴാണ് ചേലേമ്പ്ര പാറയിൽ, കഴിഞ്ഞ പത്താം തീയതി മരിച്ച അബ്ദുൾഖാദർ മുസ്‌ലിയാരുടെ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്തിരുന്നൂവെന്ന് കണ്ടെത്തിയത്. മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ മുന്നൂറോളംപേർ ഇവിടെ എത്തിയിരുന്നതായാണ് വിവരം. ഈ പ്രദേശത്തെ കടകളടക്കം അടച്ചിടാനും നിർദ്ദേശം നൽകിയിട്ടുണ്ട്.