ചേലേമ്പ്ര : നാരായണൻ നായർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിന്റെയും ദേവകി അമ്മ മെമ്മോറിയൽ സ്ഥാപനങ്ങളുടെയും സ്ഥാപകൻ കെ.വി. ശങ്കരനാരായണൻ്റെ (മാനു ഏട്ടൻ ) അനുസ്മരണം ചേലേമ്പ്ര ദേവകി അമ്മ ബി.എഡ് കോളേജിൽ നടന്നു. 'ഓർമ' ചേലേമ്പ്ര സംഘടിപ്പിച്ച അനുസ്മരണസമ്മേളനം പി. അബ്ദുൾ ഹമീദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ് അനുസ്മരണ പ്രഭാഷണം നടത്തി.

സി.പി. ഷബീറലി അധ്യക്ഷതവഹിച്ചു. എം. ബേബി, അണ്ടിശ്ശേരി നാരായണൻ, കെ.പി. പോൾ, ടി. വനജ, പി.കെ. പ്രദീപ് മേനോൻ, ടി.പി. വിജയൻ വള്ളിക്കുന്ന്, കെ.പി. ദേവദാസ്, അയ്യപ്പൻ നാട്ടാണത്ത്, പി. മനോജ്കുമാർ എന്നിവർ പ്രസംഗിച്ചു.

ഓൺലൈൻ ക്വിസിന്റെ ഫലപ്രഖ്യാപനം കോ-ഓർഡിനേറ്റർ എം.കെ. ഫൈസൽ നിർവഹിച്ചു.