ചേലേമ്പ്ര : എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ചവിജയം നേടിയ വിദ്യാർത്ഥികളെ ചേലേമ്പ്ര മണ്ഡലം മഹിളാ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജമീല മന്ത്രാമ്മൽ ഉപഹാരങ്ങൾ വിതരണം ചെയ്തു. എൻ.പി. സരിത അധ്യക്ഷതവഹിച്ചു. എം. ബേബി, കെ.പി. ദേവദാസ്, എം.കെ. സൈദലവി, കെ. ശാന്തകുമാരി, ടി. ഗോപിനാഥൻ, എ. ജിതേഷ് എന്നിവർ പ്രസംഗിച്ചു.