ചേലേമ്പ്ര : കേരള സർക്കാരിന്റെ ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതി ചേലേമ്പ്രയിൽ പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ് ഉദ്ഘാടനംചെയ്തു. കെ.എൻ. ഉദയകുമാരി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ നീനു, സി. ശിവദാസൻ, കെ. അജിതകുമാരി, ഇ.വി. ബീന എന്നിവർ പ്രസംഗിച്ചു.

പൊതുജനങ്ങൾക്ക് വിത്ത് വിതരണംചെയ്യുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.