ചേലേമ്പ്ര : നവധാര വായനശാല നടത്തിയ വായനപക്ഷാചരണം ജില്ലാ ലൈബ്രറി കൗൺസിൽ പ്രവർത്തകസമിതി അംഗം ഡോ. കെ. ബാബുരാജൻ ഉദ്ഘാടനംചെയ്തു. എഴുത്തുകാരെ അനുസ്മരിച്ചു. എൻ. ജയരാജൻ അധ്യക്ഷതവഹിച്ചു. ഡോ. കെ.സി. സൗമ്യ, സി. ഷെമീർ, പി. പരമേശ്വരൻ, പി. മൃദുല എന്നിവർ പ്രസംഗിച്ചു.