ചേലേമ്പ്ര : പഞ്ചായത്തിലെ യുനാനി ഡിസ്പെൻസറിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അറ്റൻഡർ കം ഫാർമസിസ്റ്റ് തസ്തികയിലേക്ക് പഞ്ചായത്ത് പരിധിയിലുള്ള ഉദ്യോഗാർഥികളിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യത : ഫാർമസി അനുബന്ധ കോഴ്സ് വിഷയങ്ങൾ പഠിച്ചവർക്ക് മുൻഗണന.

കമ്പ്യൂട്ടർ പരിചയം അഭിലഷണീയം പ്രായപരിധി 21 - 40. താത്പര്യമുള്ളവർ 15-ന് വൈകീട്ട് നാലിനകം പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.