ചേലേമ്പ്ര : ഐക്യ ട്രേഡ്‌യൂണിയന്റെ നേതൃത്വത്തിൽ നാടെങ്ങും ധർണ നടന്നു. ചേലേമ്പ്ര ഇടിമുഴിക്കൽ പോസ്റ്റ്‌ഓഫീസ്, കാക്കഞ്ചേരി പെട്രോൾപമ്പ്, ചെട്ടിയാർമാട് പെട്രോൾപമ്പ് എന്നീ സ്ഥാപനങ്ങൾക്കു മുന്നിലായിരുന്നു സമരം.

കേന്ദ്രഗവൺമെന്റിന്റെ തെറ്റായ തൊഴിൽനയം തിരുത്തുക, പെട്രോളിയം ഉത്‌പന്നങ്ങളുടെ വിലവർധന തടയുക, എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഇടിമുഴിക്കലിൽ അമ്പായത്തിങ്ങൽ അബൂബക്കർ ഉദ്ഘാടനംചെയ്തു. ടി.വി. ശ്രീധരൻ അധ്യക്ഷതവഹിച്ചു.

കാക്കഞ്ചേരി നടന്ന സമരം വി. ശശിധരൻ ഉദ്‌ഘാടനംചെയ്തു. എ. അഹമ്മദ്‌കുട്ടി അധ്യക്ഷതവഹിച്ചു.

ചെട്ടിയാർമാട് സുരേഷ്‌കുമാർ ഉദ്ഘാടനംചെയ്തു. കെ.പി. മൊയ്തീൻകുട്ടി അധ്യക്ഷതവഹിച്ചു.

പള്ളിക്കൽ പോേസ്റ്റാഫീസിനു മുമ്പിൽ എം. കുട്ട്യാലി ഉദ്ഘാടനംചെയ്തു. ഗഫൂർ പള്ളിക്കൽ, ടി. ഷാജു, കെ. ഫൈസൽ, കെ. രാമൻ, പി. മമ്മുണ്ണി എന്നിവർ സംസാരിച്ചു.

ആനങ്ങാടി പോസ്റ്റോഫീസ് ഉപരോധം കുന്നുമ്മൽകോയ ഉദ്ഘാടനംചെയ്തു. കെ.പി. ബഷീർ, രമേശൻ പാറപ്പുറവൻ, വിജയൻ പൊക്കടോത്ത്, കെ.എം.പി. അബൂബക്കർ എന്നിവർ പ്രസംഗിച്ചു.

കൊടക്കാട് കൂട്ടുമൂച്ചി പെട്രോൾപമ്പിനു മുന്നിൽ കെ.പി. ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. എം. കേശവൻ അധ്യക്ഷതവഹിച്ചു. ഷിബി, എ.പി. സുധീശൻ, അനിൽകുമാർ, അബ്ദുൾമജീദ്, രവീന്ദ്രൻ, സി.ടി. ശിവദാസൻ എന്നിവർ പ്രസംഗിച്ചു.

ചെട്ടിപ്പടിയിൽ നടന്ന ധർണ സി. സുബൈർ ഉദ്ഘാടനംചെയ്തു. എം.പി. കുഞ്ഞിമരയ്ക്കാർ, എ.പി. അബ്ദുൽമനാഫ്, ടി. ബാബു എന്നിവർ പ്രസംഗിച്ചു.

ചെമ്മാട്ട് നടത്തിയ പ്രതിഷേധസമരം കൃഷ്ണൻ കോട്ടുമല ഉദ്ഘാടനംചെയ്തു. റസാഖ് ചേക്കാലി അധ്യക്ഷനായി.