ചേലേമ്പ്ര : കാക്കഞ്ചേരിയിലെ ദേശീയപാതയോരവും മാലിന്യകൊണ്ട് നിറഞ്ഞു. കാക്കഞ്ചേരി ഓട്ടോസ്റ്റാൻഡിന്‌ എതിർവശമുള്ള കാടുപിടിച്ച പാതയോരത്ത് ചാക്കുകണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് തള്ളിയത്.

പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ശുചീകരണയജ്ഞത്തിന് ശേഷം മാലിന്യം തള്ളലിന് കുറവുണ്ടായിരുന്നു.

വീടുകളിൽനിന്നും വ്യാപാര സ്ഥാപനങ്ങളിൽനിന്നുമൊക്കെയുള്ള അവശിഷ്ടങ്ങൾ ഇതിലുണ്ട്. മഴക്കാലത്ത് മാലിന്യം കൂടിയാകുമ്പോൾ പകർച്ചവ്യാധികളെക്കൂടി ഭയക്കേണ്ട അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.