ചേലേമ്പ്ര : മാലപറമ്പ് പട്ടികജാതിക്കോളനി വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘സുഭിക്ഷ കേരളം’ പദ്ധതിയുടെ ഭാഗമായി തരിശുനിലക്കൃഷി തുടങ്ങി.

ചേലേമ്പ്ര മാലപറമ്പ്, തിരുവങ്ങാട്ടുതാഴം എന്നീ സ്ഥലങ്ങളിൽ രണ്ടേക്കറിൽ കൂടുതൽ തരിശുസ്ഥലത്താണ് കൃഷി തുടങ്ങിയത്.

തൈകൾനട്ട് ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ് കൃഷി ഉദ്ഘാടനംചെയ്തു. കൃഷി ഓഫീസർ നിനു, കൃഷി അസിസ്റ്റന്റ് സജീർ, പഞ്ചായത്തംഗങ്ങളായ ബീന, പി. സുബ്രഹ്മണ്യൻ, റിട്ട. കൃഷി ഓഫീസർ വേലായുധൻ എന്നിവർ പ്രസംഗിച്ചു.