ചേലേമ്പ്ര : മലപ്പുറം ജില്ലാപഞ്ചായത്ത് 15 ലക്ഷം രൂപ വകയിരുത്തി നടപ്പാക്കുന്ന പൈങ്ങോട്ടൂർ എസ്.സി. ശ്മശാനത്തിന് ഭൗതികസൗകര്യം ഒരുക്കൽ പദ്ധതിയുടെ ശിലാസ്ഥാപനം ജില്ലാപഞ്ചായത്ത്

പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം എ.കെ. അബ്ദുറഹ്‌മാൻ അധ്യക്ഷതവഹിച്ചു. ചടങ്ങിൽ ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ്, പഞ്ചായത്ത് മെമ്പർമാരായ ഇഖ്ബാൽ പൈങ്ങോട്ടൂർ, ബേബി, ശ്മശാനകമ്മിറ്റി പ്രസിഡന്റ് ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.