ചേലേമ്പ്ര : ചക്കുളങ്ങര പ്രജോഷ് മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ തുടങ്ങിയ ഓൺലൈൻ പഠനകേന്ദ്രം എം.എൽ.എ. പി. അബ്‍ദുൾഹമീദ് ഉദ്ഘാsനംചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല മുഹമ്മദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം എം. ബേബി, താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി. ടി. മോഹൻദാസ്, കെ.പി. ദേവദാസ്, കെ. സതീഷ്ബാബു, എൻ.പി. സരിത, വി. മുഹമ്മദ് ഷാഫി, എം. ഗിരിജ, കെ. ചിന്നൻ, കെ.സി. അപ്പു തുടങ്ങിയവർ പ്രസംഗിച്ചു. ലൈബ്രറി വാട്സ് ആപ്പ് ഗ്രൂപ്പ് ആണ് കേന്ദ്രത്തിന് വേണ്ട സാമ്പത്തികസഹായം കണ്ടെത്തിയത്. യോഗം അതിർത്തിയിൽ കൊല്ലപ്പെട്ട ധീര ജവാന്മാർക്ക് പ്രണാമം അർപ്പിച്ചു.