ചേലേമ്പ്ര : ജില്ലാ പഞ്ചായത്തിന്റെ 15 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കൊളക്കാട്ടുചാലി-ചക്കുളങ്ങര റോഡ് ജില്ലാ പഞ്ചായത്ത് അംഗം എ.കെ. അബ്‌ദുറഹിമാൻ ഉദ്ഘാടനംചെയ്തു. ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ്‌ സി. രാജേഷ് അധ്യക്ഷത വഹിച്ചു. എം. ബേബി, കെ.പി. ദേവദാസ്, വി.എ. ലത്തീഫ്, കെ. ശശിധരൻ, ഇ.ഐ. കോയ, പി. ജിജീഷ്, ടി. ഗോപിനാഥൻ, വി.എം. കോയ, ടി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.