ചേലേമ്പ്ര : സുഭിക്ഷ കേരളം പദ്ധതിപ്രകാരം ചേലേമ്പ്ര കൃഷിഭവൻ, പ്രജോഷ് മെമ്മോറിയൽ ലൈബ്രറി എന്നിവചേർന്ന് കർഷകസഭ സംഘടിപ്പിച്ചു.

വാർഡ് അംഗം എം. ബേബി അധ്യക്ഷതവഹിച്ചു. കൃഷി അസിസ്റ്റന്റ് പി. സജീർ, കെ.പി. ദേവദാസ്, സജിമോൻ പി. നായർ, സി. ഷാജി മൻസാദ്, എൻ.പി. സരിത, കെ. ഷീജ എന്നിവർ പ്രസംഗിച്ചു.