ചേലേമ്പ്ര : കഴിഞ്ഞ ദിവസമുണ്ടായ കാറ്റിൽ ചേലേമ്പ്രയിൽ വീടിന് മുകളിൽ മരങ്ങൾ വീണ് വീട് തകർന്നു. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പുല്ലിപ്പറമ്പ് പള്ളിയാളി മാധവൻ നായരുടെ വീടിന്‌ മുകളിലേക്കാണ് മരം വീണത്. തേക്ക് കടപുഴകി സമീപത്തെ പ്ലാവിലും കമുകിലും തട്ടിയതോടെ മൂന്ന്‌ മരങ്ങളും വീടിന്‌ മുകളിൽ പതിക്കുകയായിരുന്നു. അധികൃതർ സ്ഥലം സന്ദർശിച്ചു.