ചേലേമ്പ്ര : ഒന്നാംക്ലാസിലെ വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങളും പഠനക്കിറ്റും വിതരണംചെയ്തു. കൊളക്കാട്ടുചാലി സ്കൂളിൽനടന്ന പരിപാടി ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡൻറ്്‌ സി. രാജേഷ് ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം എം. ബേബി അധ്യക്ഷതവഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് ക്ഷേമകാര്യകമ്മിറ്റി ചെയർമാൻ രാജേഷ് ചാക്യാടൻ, ഇ.കെ. ബഷീർ, വി. അബ്ദുൽ ലത്തീഫ്, ഡോ. ജുമാന, പ്രഥമാധ്യാപകൻ പി.ജെ. റോയ്, സ്കൂൾ പി.ടി.എ. പ്രസിഡന്റ് ടി. മോഹൻദാസൻ എന്നിവർ പ്രസംഗിച്ചു.