ചേലേമ്പ്ര : പഞ്ചായത്ത് 2019- 20 ജനകീയാസൂത്രണ പദ്ധതി പ്രകാരം പഞ്ചായത്തിലെ വയോജനങ്ങൾക്കായി കട്ടിലുകൾ വിതരണംചെയ്തു. പ്രസിഡന്റ് സി. രാജേഷ് ഉദ്ഘാടനംചെയ്തു.

ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ. ജമീല അധ്യക്ഷത വഹിച്ചു. സി. അബ്ദുൾഅസീസ്, സി. ശിവദാസൻ, വി.പി. ഉമ്മർഫാറൂഖ്, കെ. അജിതകുമാരി, ഇ.വി. ബീന, കെ.എൻ. ഉദയകുമാരി, സൂപ്പർവൈസർ അഭിനിത എന്നിവർ പ്രസംഗിച്ചു.