ചേലേമ്പ്ര : കൊളക്കാട്ടുചാലി കാളാടൻ ഭഗവതീ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും കുടുംബസംഗമവും സമാപിച്ചു. ക്ഷേത്രച്ചടങ്ങുകൾക്ക് തന്ത്രി കല്ലുമല സുകുമാരൻ മണ്ണൂർ, പി. വിജയകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

കുടുംബസംഗമം സി.എം. കരുണാകരൻ വള്ളിക്കുന്ന് ഉദ്ഘാടനംചെയ്തു. മുതിർന്ന കുടുംബാംഗങ്ങളെ ആദരിച്ചു. ആത്മീയപ്രഭാഷണം, താലപ്പൊലി, സമൂഹസദ്യ എന്നിവയും നടന്നു. കെ. മാധവൻ അധ്യക്ഷതവഹിച്ചു. കെ.പി. ദേവദാസ്, കെ. സതീഷ്ബാബു, ഷൈജു തേഞ്ഞിപ്പലം, കെ. ദാമോദരൻ, രമേശ്‌ ബാബു പുറ്റെക്കാട് എന്നിവർ പ്രസംഗിച്ചു.