ചേലേമ്പ്ര : എൻ.എൻ.എം. ഹയർസെക്കൻഡറി സ്കൂൾ മൈതാനത്തിൽ സ്ഥാപിച്ച ഫ്ലഡ്‌ലിറ്റ് ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ് ഉദ്ഘാടനംചെയ്തു. ഇതിന്റെ ഭാഗമായി മലപ്പുറം മീഡിയ ടീമും സന്തോഷ് ട്രോഫി മുൻ താരങ്ങൾ അണിനിരന്ന സ്റ്റാർ ടീമും തമ്മിലുള്ള പ്രദർശന മത്സരവും നടന്നു.

കാലിക്കറ്റ് സർവകലാശാല ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ മുഖ്യാതിഥിയായിരുന്നു. ദേവകി അമ്മ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ എം. നാരായണൻ അധ്യക്ഷതവഹിച്ചു.

മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ഡോ. സുധീർകുമാർ, സ്കൂൾ പി.ടി.എ. പ്രസിഡന്റ് പി. ശ്രീരഞ്ജിത്ത്, കെ. സദാനന്ദൻ, ആർ.പി. ബിന്ദു എന്നിവർ പ്രസംഗിച്ചു.