ചേലേമ്പ്ര : ചേലേമ്പ്ര പഞ്ചായത്തിൽ എം.കെ.എസ്.പി. പദ്ധതിപ്രകാരം സ്ത്രീകൾക്ക് തെങ്ങുകയറ്റ പരിശീലനം നൽകി. ദേശീയ ഗ്രാമീണ ഉപജീവനമിഷന്റെ ഭാഗമായാണ് മഹിളാ കിസാൻ ശാക്തീകരൺ പരിയോജന ഇത് നടപ്പാക്കുന്നത്.

കാർഷികമേഖലയിൽ ഗ്രാമീണസ്ത്രീകളുടെ അറിവും ശേഷിയും മെച്ചപ്പെടുത്തുന്നതിനായി ശാസ്ത്രീയ കൃഷിരീതികൾ, കാർഷികയന്ത്രങ്ങളുടെ ഉപയോഗം എന്നിവയിൽ പരിശീലനം നൽകി. വിദഗ്‌ധ തൊഴിലാളികളാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തെങ്ങുകയറ്റയന്ത്രം ഉപയോഗിച്ച് തെങ്ങ് കയറുന്നതിനുള്ള പരിശീലനമാണ് ചേലേമ്പ്രയിൽ ആരംഭിച്ചത്. പരിശീലനപരിപാടി ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ് ഉദ്ഘാടനംചെയ്തു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. അമീർ അധ്യക്ഷതവഹിച്ചു.

കെ.എൻ. ഉദയകുമാരി, മിനി എന്നിവർ പ്രസംഗിച്ചു. കൊണ്ടോട്ടി ബ്ലോക്ക് വനിതാ ക്ഷേമ ഓഫീസർ കെ.ജെ. കിഷോർ പദ്ധതി വിശദീകരിച്ചു.