ചേലേമ്പ്ര: പഞ്ചായത്ത് ‘നമ്മൾ നമുക്കായ്’ എന്ന പേരിൽ സംഘടിപ്പിച്ച ദുരന്തനിവാരണ പദ്ധതി വികസന സെമിനാർ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ മണ്ണറോട്ട് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല മുഹമ്മദ്, കെ.എൻ. ഉദയകുമാരി, സി. ശിവദാസൻ, ഇഖ്ബാൽ പൈങ്ങോട്ടൂർ, കെ. ദാമോദരൻ, എം. ബേബി, സി. ഹസ്സൻ, കെ.കെ. സുഹറ, കെ.പി. ദേവദാസ് തുടങ്ങിയവർ സംസാരിച്ചു.