ചേലേമ്പ്ര: പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2020-21 രൂപവത്കരണത്തിന്റെ ഭാഗമായി ഭിന്നശേഷി ഗ്രാമസഭയും വയോജന ഗ്രാമസഭയും നടത്തി. ഇടിമുഴിക്കൽ സ്കൂളിൽനടന്ന ഗ്രാമസഭകൾ പഞ്ചായത്ത് പ്രസിഡൻറ് സി. രാജേഷ് ഉദ്ഘാടനംചെയ്തു.

കെ. ജമീല അധ്യക്ഷതവഹിച്ചു. സി. അബ്ദുൾ അസീസ്, സി. ശിവദാസൻ, മുഹമ്മദ് ഇക്ബാൽ, കെ. ദാമോദരൻ, ഇ.വി. ബീന, എം. അഭിനിത, കെ.എൻ. ഉദയകുമാരി, അസി.സെക്രട്ടറി പി. ലളിത എന്നിവർ പ്രസംഗിച്ചു.