ചേലേമ്പ്ര: പൗരത്വ നിയമ ഭേദഗതിക്കെതിരേ ചേലേമ്പ്ര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ ഉപവാസസമരം നടത്തി. യൂത്ത്‌ലീഗ് ദേശീയ കമ്മിറ്റി അംഗം ഷിബു മീരാൻ സമരം ഉദ്‌ഘാടനംചെയ്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ, വി. പി. അബ്ദുൾഹമീദ്, ടി.പി. അഷ്‌റഫലി, വി.കെ.എം. ഷാഫി, ഷഫീഖ് അരക്കിണർ, സറീന ഹസീബ്, നിധീഷ്, പി.കെ. നവാസ്, അഹമ്മദ് സാജു എന്നിവർ പ്രസംഗിച്ചു.