ചേലേമ്പ്ര: പഞ്ചായത്തിൽ ’കില’യുടെ നേതൃത്വത്തിൽ കൃഷിഭവനിൽ ദുരന്തനിവാരണ പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി വാർഡ്തല വൊളന്റിയർമാർക്കുള്ള പരിശീലനം നൽകി.

പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ് ഉദ്ഘാടനംചെയ്തു. സി. ശിവദാസൻ അധ്യക്ഷത വഹിച്ചു. വി.പി. ഉമ്മർ ഫാറൂഖ്, കെ. ദാമോദരൻ, സി. ശ്രീജിത്ത്, എ. ശ്രീധരൻ, അഹമ്മദ് ഹാജി, കെ.പി. ദേവദാസ് എന്നിവർ പ്രസംഗിച്ചു.