ചേലേമ്പ്ര: പടിഞ്ഞാറ്റിൻപൈ തച്ചമ്പലംക്ഷേത്രം താലപ്പൊലി ഉത്സവം ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച പുലർച്ചെ മഹാഗണപതി ഹോമത്തോടെ ഉത്സവം ആരംഭിക്കും. ലളിതാസഹസ്രനാമ ജപം, കാവുണർത്തൽ, അയ്യപ്പൻപാട്ട്, വെളിമുക്ക് ശ്രീധരനും സംഘവും അവതരിപ്പിക്കുന്ന തായമ്പക, കലശം എഴുന്നള്ളത്ത്, ഗുരു മുത്തപ്പൻ വെള്ളാട്ട്, മഞ്ഞത്താലപ്പൊലി, ഭഗവതിത്തിറ, അരി ത്താലപ്പൊലി, ഗുരുതിതർപ്പണം, തച്ചമ്പലം അയ്യപ്പൻവിളക്ക് സംഘം നർത്തനം എന്നിവ ഉണ്ടായിരിക്കും.